Connect with us

Kerala

റമസാന്‍ മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ വ്രതാരംഭം

ഇനി പുണ്യങ്ങളുടെ പൂക്കാലം

Published

|

Last Updated

കടലുണ്ടി കോർണിഷ് പള്ളിയിൽ മാസപ്പിറവി ദൃശ്യമായപ്പോൾ | ഫോട്ടോ: സയ്യിദ് അലി ശിഹാബ്

കോഴിക്കോട്  | റമസാന്‍ മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് നാളെ വ്രതാരംഭം. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉൾപ്പെടെയുള്ളവർ  മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചു.  പൊന്നാനിയിലും കാപ്പാടും കടലുണ്ടിയിലും ഉൾപ്പെടെ സംസ്ഥാനത്ത് പരക്കെ മാസപ്പിറവി ദ്യശ്യമായി. കടലുണ്ടി കോർണിഷ് പള്ളിയിൽ മാസപ്പിറവി ദർശനത്തിന് വിപുലമായ സൗകര്യം  ഒരുക്കിയിരുന്നു.

ഇനിയുള്ള ഒരു മാസക്കാലം പുണ്യമേറിയ ദിനരാത്രികളെ വിശ്വാസികൾ ആരാധനകളാൽ ധന്യമാക്കും. ഇന്ന് രാത്രി മുതൽ റമസാനിലെ പ്രത്യേക ആരാധനയായ തറാവീഹ് നിസ്കാരം ആരംഭിക്കും. പള്ളികളെല്ലാം റമസാനിനെ വരവേൽക്കാൻ ആഴ്ചകൾക്ക് മുന്നേ അണിഞ്ഞൊരുങ്ങിയിരുന്നു.

സമൂഹ നോമ്പ് തുറ, ഇഅതികാഫ് ജൽസ, ഖുർആൻ പാരായണം, പഠന സംഗമങ്ങൾ. ദാന ധർമങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ റമസാനിൽ പള്ളികളിലും മുസ്ലിം സ്ഥാപനങ്ങളിലും സജീവമായി നടക്കും.

Latest