Ongoing News
റമസാന്‍: മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കുന്നത് 120 രാജ്യങ്ങളിലുള്ളവര്‍
വിപുലമായ സൗകര്യങ്ങള്‍

മദീന | വിശുദ്ധ റമസാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ ഈ വര്‍ഷം ഇഅ്തികാഫ് ഇരിക്കുന്നത് 120 രാജ്യങ്ങളില്‍ നിന്നുള്ള നാലായിരം വിശ്വാസികള്‍. പടിഞ്ഞാറന്‍ ഭാഗത്തെ മുകള്‍ ഭാഗത്ത് ആറ്, പത്ത്, വടക്ക് കിഴക്കന്‍ ഭാഗത്തെ 24, 25 എന്നീ കവാടങ്ങളിലൂടെയാണ് പ്രവേശനം.
പ്രത്യേക ഹെല്‍പ് ഡെസ്‌ക്, സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് സുരക്ഷിത ലോക്കറുകള്‍, ആരോഗ്യ സേവനങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രഭാതഭക്ഷണം, അത്താഴം, മൊബൈല്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ എന്നിവ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കായി ലഭ്യമാകും.
ഈ വര്‍ഷം സ്വദേശികള്‍ക്കും സഊദിയില്‍ കഴിയുന്ന വിദേശികള്‍ക്കും മാത്രമാണ് ഇഅ്തികാഫിന് സൗകര്യമേര്‍പ്പെടുത്തിയത്. ഇരുഹറമുകളിലും റമസാന്‍ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ റമസാന്‍ ആദ്യ വാരത്തില്‍ തന്നെ ആരംഭിച്ചിരുന്നു.