Connect with us

Saudi Arabia

പ്രവാചക നഗരിയായ മദീനയിലെ റമദാൻ മുന്നൊരുക്കം അവലോകനം ചെയ്തു

യോഗത്തിൽ മദീന പ്രവിശ്യയിലെ വിവിധ  സർക്കാർ ഏജൻസികളുടെ മേധാവികളും പങ്കെടുത്തു

Published

|

Last Updated

മദീന | മദീന ഗവർണ്ണറും, ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റി ചെയർമാനുമായ  സൽമാൻ ബിൻ സുൽത്താൻ രാജകുമാരൻ്റെ അധ്യക്ഷതയിൽ പ്രവാചക നഗരിയായ മദീനയിലെ റമദാൻ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു.

റമദാനിൽ നഗരിയിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും ഉയർന്ന സൗകര്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും മസ്‌ജിദുന്നബവിയിലെയും മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിവിധ മന്ത്രാലയങ്ങളുടേയും  റമദാൻ മുന്നൊരുക്കങ്ങളും ചർച്ച ചെയ്‌തു.

യോഗത്തിൽ മദീന പ്രവിശ്യയിലെ വിവിധ  സർക്കാർ ഏജൻസികളുടെ മേധാവികളും പങ്കെടുത്തു.

---- facebook comment plugin here -----