Health
റമസാന്‍ മുന്നൊരുക്കം: സ്പെഷ്യല്‍ ഹിജാമ വെല്‍നെസ്സ് പാക്കേജുകള്‍ പ്രഖ്യാപിച്ചു
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക.

നോളജ് സിറ്റി | ആരോഗ്യമുള്ള നോമ്പുകാലം സാധ്യമാകുന്നതിനും ഉന്മേഷത്തോടെ വ്രതമനുഷ്ഠിക്കാനും സഹായിക്കാനായി സ്പെഷ്യല്‍ ഹിജാമ വെല്‍നെസ്സ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്പെഷ്യല്‍ ഹിജാമ വെല്‍നെസ്സ് പാക്കേജുകളാണ് നല്‍കുന്നത്.
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയ സേവനങ്ങളാണ് പ്രത്യേക ഓഫറോടെ ലഭ്യമാക്കുന്നത്.
ഫെബ്രുവരി 25, 26, 27 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രവര്‍ത്തനം. വെല്‍നെസ്സ്് തെറാപ്പി പാക്കേജ് 1,300 രൂപ മുതലും വെല്‍നെസ്സ് ഹിജാമ 450 രൂപ മുതലും ലഭ്യമാണ്. 1, 3, 5 ദിവസങ്ങളുടെ പാക്കേജുകളും ഉണ്ട്. +91 6235 998 811 എന്ന നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് സേവനങ്ങള്‍ ലഭിക്കുകയെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.