Connect with us

Saudi Arabia

റമസാന്‍: മക്കയില്‍ കനത്ത സുരക്ഷ

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ്  ഈ വർഷം സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

മക്ക | വിശുദ്ധ റമസാന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ പുണ്യ റമസാൻ മാസത്തിൽ അതിഥികളായെത്തുന്ന ഉംറ തീർഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മക്കയിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ്  ഈ വർഷത്തെ ഉംറ സുരക്ഷാ സേന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങളാണ് ഉംറ സുരക്ഷാ സേനയുടെ   വാഹനങ്ങളിൽ  ഒരുക്കിയിട്ടുണ്ട്.

മസ്ജിദുൽ ഹറമിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ പ്രധാന സ്ഥലങ്ങളും നിരീക്ഷിക്കാൻ പ്രാപ്തമാക്കുന്ന പട്രോളിംഗ് വാഹനങ്ങളിൽ നൂതന 360-ഡിഗ്രി നിരീക്ഷണ ക്യാമറകളുടെ ഉപയോഗമാണ് ഈ പദ്ധതിയുടെ സവിശേഷത.

തീർഥാടകരുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലൂടെ മികച്ച സേവനങ്ങളാണ് സുരക്ഷാ സേന ഒരുക്കിയിരിക്കുന്നത്.

ഫലപ്രദവും സമഗ്രവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിനും തീർത്ഥാടകരുടെ സ്ഥാനങ്ങൾ തുടർച്ചയായി നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുക,ജനത്തിരക്കുള്ള സമയങ്ങളിൽ കൃത്യമായ നിരീക്ഷണം നൽകൽ,തീർത്ഥാടകരുടെ സുരക്ഷ നിലനിർത്തുന്നതിനും ആവശ്യമായ സുരക്ഷാ  നടപടികൾ സ്വീകരിക്കാനും ഡ്രോണുകൾ സഹായിക്കും.