Connect with us

Uae

സർക്കാർ മേഖലയിലെ റമസാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും ആയിരിക്കും.

Published

|

Last Updated

അബൂദബി|ഫെഡറൽ അതോറിറ്റി  ജീവനക്കാർക്ക് വരുന്ന റമസാൻ മാസത്തെ ഔദ്യോഗിക പ്രവൃത്തി സമയം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ്ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു.
മന്ത്രാലയങ്ങളുടെയും ഫെഡറൽ അതോറിറ്റികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും ആയിരിക്കും.

മന്ത്രാലയങ്ങൾക്കും ഫെഡറൽ അതോറിറ്റികൾക്കും റമസാനിൽ അവരുടെ നിർദ്ദിഷ്ട ആവശ്യകതകൾക്കനുസൃതമായും വഴക്കമുള്ള ജോലി അല്ലെങ്കിൽ വിദൂര ജോലി ഷെഡ്യൂളുകൾ നടപ്പിലാക്കാനും കഴിയുമെന്ന് അതോറിറ്റി അയച്ച സർക്കുലർ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest