Connect with us

പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് നടത്തിയ ‘സർബത്ത് ജിഹാദ്’ പരാമർശം രാജ്യത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. ഹംദർദിൻ്റെ പ്രശസ്തമായ സർബത്ത് റൂഹ് അഫ്സയ്ക്കെതിരെയാണ് രാംദേവിൻ്റെ ആരോപണങ്ങൾ. ഒരു പ്രത്യേക കമ്പനിയുടെ സർബത്ത് വിറ്റുകിട്ടുന്ന പണം മദ്രസകളും പള്ളികളും നിർമ്മിക്കാനാണ് ഉപയോഗിക്കുന്നതെന്നും, ഇത് ഒരുതരം ‘സർബത്ത് ജിഹാദ്’ ആണെന്നുമാണ് രാംദേവ് ആരോപിച്ചത്. സ്വന്തം ഉത്പന്നമായ പതഞ്ജലിയുടെ റോസ് സർബത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനിടയിലായിരുന്നു രാംദേവിന്റെ വിദ്വേഷ പരാമർശങ്ങൾ.

Latest