Kerala
വി ഡി സതീശന്റെ രഹസ്യ സര്‍വേയെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല; കോണ്‍ഗ്രസിനുള്ളില്‍ സര്‍വേ വിവാദം പുകയുന്നു
. 63 മണ്ഡലങ്ങളില്‍ രഹസ്യ സര്‍വേ നടത്തിയോ എന്നൊന്നും താന്‍ അറിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം | നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍ദേശിച്ച 63 മണ്ഡലങ്ങള്‍ സര്‍വേ നടത്തിയ കാര്യം തനിക്കറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 63 മണ്ഡലങ്ങളില്‍ രഹസ്യ സര്‍വേ നടത്തിയോ എന്നൊന്നും താന്‍ അറിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഓണ്‍ലൈന്‍ വഴിയാണ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും, വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അഭിപ്രായപ്പെട്ടതെന്നുമാണ് സതീശന്‍ ക്യാമ്പ് പറയുന്നത്.
അതേ സമയം, പാര്‍ട്ടി അറിയാതെ വി ഡി സതീശന്‍ രഹസ്യ സര്‍വ്വെ നടത്തിയതില്‍ കോണ്‍ഗ്രസിനകത്ത് അമര്‍ഷം പുകയുകയാണ്. ഇത്തരമൊരു സര്‍വേ നടത്തേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നിരിക്കെ രഹസ്യ സര്‍വെ അച്ചടക്ക് ലംഘനമാണെന്നാണ് വിലയിരുത്തല്‍. 63 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു സര്‍വ്വെ റിപ്പോര്‍ട്ട്.ജനുവരി 9 ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാര്‍ഥി സാധ്യതയെക്കുറിച്ചും വി ഡി സതീശന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരെ എ പി അനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ആരുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് സര്‍വ്വെ നടത്തിയതെന്ന് എ പി അനില്‍ കുമാര്‍ ചോദിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. മറ്റ് നേതാക്കളൊന്നും പക്ഷം ചേര്‍ന്നില്ലെങ്കിലും സര്‍വെ കോണ്‍ഗ്രസിനകത്ത് അസ്വാരസ്യങ്ങളുണ്ടാക്കിയിരിക്കുകയാണ്