Kerala
സി പി എം സൈബർ ഗുണ്ടകളുടെ ഏറ്റവും വലിയ ഇര താനെന്ന് രമേശ് ചെന്നിത്തല
സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സൈബർ വിദഗ്ധരുമായി സംസാരിച്ചു എന്ന് പറയുന്നത്.
തിരുവനന്തപുരം | യഥാർത്ഥത്തിൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഏറ്റവുമധികം ആക്ഷേപിച്ചിട്ടുള്ളത് സി പി എമ്മിന്റെ സൈബർ ഗുണ്ടകളാണെന്നും അതിന്റെ ഏറ്റവും വലിയ ഇര ഞാൻ തന്നെയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്നൊന്നും മുഖ്യമന്ത്രിക്ക് ഈ ആശങ്ക ഇല്ലായിരുന്നല്ലോ? അതുകൊണ്ട് മുഖ്യമന്ത്രിയുടെ ആ വാദം ശരിയല്ല ഞങ്ങളത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സൈബർ വിദഗ്ധരുമായി സംസാരിച്ചു എന്ന് പറയുന്നത്. കേരളത്തിൽ ഏറ്റവും കുടുതൽ യു ഡി എഫിനെയും കോൺഗ്രസിനെയും സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സംസ്ക്കാരം വളർത്തിയെടുത്ത മുഖ്യമന്ത്രിയാണ് ഞങ്ങൾ സൈബർ വിദഗ്ധരുമായി സംസാരിച്ചു എന്ന് പറയുന്നത്.