Connect with us

National

രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍

പശ്ചിമ ബംഗാളില്‍ നിന്നാണ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവര്‍ പിടിയിലായത്.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവിലെ വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവര്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പ്രതികളെ പിടികൂടിയത്.

പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതികളെ പിടികൂടുന്നതിന് കേരള, കര്‍ണാടക പോലീസ് സംഘങ്ങളുടെ സഹകരണം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി.

മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നും ഒരുമണിക്കും ഇടയിലാണ് ബെംഗളുരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു.

 

 

 

Latest