Connect with us

Kerala

ഉറുദു കേട്ട് പഠിച്ച് ഉറുദു കവിതാ രചനയില്‍ എ ഗ്രേഡ് കരസ്ഥമാക്കി റംഷീന

സ്‌കൂളില്‍ ഉറുദു പഠിച്ചിട്ടില്ലാത്ത റംഷീന ചെണ്ടയാട് സരസ്വതി വിജയം യു.പി.എസിലെ ഉറുദു അധ്യാപികയായ മാതാവ് ആബിദയില്‍ നിന്നാണ് ഉറുദു പഠിച്ചത്.

Published

|

Last Updated

കൊല്ലം | ഉറുദു അധ്യാപികയായ മാതാവില്‍ നിന്നും ഉറുദു കേട്ട് പഠിച്ച് ഉറുദു കവിതാ രചനയില്‍ എ ഗ്രേഡ് സ്വന്തമാക്കിയ സന്തോഷത്തിലാണ് റംഷീന റഷീദ്.ഹയര്‍സെക്കന്റെറി വിഭാഗം കവിതാ രചനയില്‍ കുട്ടിയുടെ വിലാപം എന്ന വിഷയത്തില്‍ ഫലസ്തീനിലെ ഗസയില്‍ കൊല്ലപ്പെടുന്ന കുരുന്നുകളെക്കുറിച്ച് കവിത എഴുതിയാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.

സ്‌കൂളില്‍ ഉറുദു പഠിച്ചിട്ടില്ലാത്ത റംഷീന ചെണ്ടയാട് സരസ്വതി വിജയം യു.പി.എസിലെ ഉറുദു അധ്യാപികയായ മാതാവ് ആബിദയില്‍ നിന്നാണ് ഉറുദു പഠിച്ചത്.

തലശ്ശേരി പാനൂര്‍ മുകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് റംഷീന.

സംസ്ഥാന ശാസ്ത്രമേളയില്‍ മാത് സ് ഫെയര്‍ ഗെയിമിലും റംഷീനയ്ക്ക് എ ഗ്രേഡ് ഉണ്ടായിരുന്നു.