Connect with us

From the print

മംഗലം കളിയിൽ താരമായത് റംഷി മാഷ്; അഞ്ച് ടീമുകളിലായി മത്സരിക്കുന്നത് 60 ശിഷ്യർ

നാടൻ കലാ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആഫ്രിക്ക ഉൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയ മംഗലം കളി ആസ്വാദന ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാന തലത്തിൽ നടന്ന ആദ്യ മത്സരത്തിൽ മിന്നും താരമായത് അഞ്ച് ടീമുകളിലായി അറുപതോളം കുട്ടികളെ പരിശീലിപ്പിച്ച റംഷി മാഷാണ്. സംസ്ഥാന ഫോക്്ലോർ അവാർഡ് ജേതാവ് കൂടിയായ പട്ടുവം സ്വദേശി റംഷി 25 വർഷമായി നാടൻ കലാരംഗത്ത് പ്രവർത്തിക്കുന്ന കലാകാരനാണ്. നാടൻ കലാ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആഫ്രിക്ക ഉൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.
ഇത്തവണ അഞ്ച് ടീമുകളാണ് ഇദ്ദേഹത്തിന്റെ പരിശീലനത്തിൽ മംഗലം കളിയിൽ മത്സരിക്കാൻ എത്തിയത്. ഹൈസ്‌കൂൾ വിഭാഗം മംഗലം കളിയിൽ പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാർഥികളുമാണ് മത്സരിക്കാനെത്തിയത്.

ഇന്നലെ മത്സരം കഴിഞ്ഞ ഹൈസ്‌കൂൾ വിഭാഗത്തിൽ മികച്ച പ്രകടനമാണ് ശിഷ്യർ കാഴ്ച വെച്ചത്. എല്ലാവരും എ ഗ്രേഡ് നേടുകയും ചെയ്തു.

Latest