Connect with us

Kerala

വിദ്യാഭ്യാസ കുറവാണ് രമ്യയുടെ പോരായ്മ; വീണ്ടും ആക്ഷേപ പരാമര്‍ശവുമായി അന്‍വര്‍

സംവരണ മണ്ഡലത്തില്‍ ജയിക്കുന്നവര്‍ പട്ടിക വിഭാഗത്തെ തിരിഞ്ഞുനോക്കുന്നില്ല. ഈ തിരഞ്ഞെടുപ്പ് പിണറായിസത്തിന് എതിരെയാണെന്നും അന്‍വര്‍.

Published

|

Last Updated

ചേലക്കര | ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമ്യാ ഹരിദാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ എം എല്‍ എ.

വിദ്യാഭ്യാസ കുറവാണ് രമ്യയുടെ പോരായ്മയെന്ന് അദ്ദേഹം പറഞ്ഞു. സംവരണ മണ്ഡലത്തില്‍ ജയിക്കുന്നവര്‍ പട്ടിക വിഭാഗത്തെ തിരിഞ്ഞുനോക്കുന്നില്ല. ഈ തിരഞ്ഞെടുപ്പ് പിണറായിസത്തിന് എതിരെയാണെന്നും അന്‍വര്‍ പറഞ്ഞു.

ചിലരൊക്കെ ലിപ്സ്റ്റിക് ഇട്ടാണ് നടക്കുന്നതെന്നും കാഴ്ചയില്‍ പോലും പ്രസ്തുത വിഭാഗത്തില്‍ പെട്ടയാളാണെന്ന് തോന്നാതിരിക്കാനാണ് ഇതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അന്‍വര്‍ പറഞ്ഞിരുന്നു. ഇത് രമ്യാ ഹരിദാസിനെ ഉദ്ദേശിച്ചാണെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ പിന്നെ അവരുടെ സ്വഭാവം തന്നെ മാറുകയാണ്. പൊതുസ്ഥലത്തെത്തുമ്പോള്‍ സിനിമാ നടന്മാരെ പോലെ പൗഡറിട്ട് സുന്ദരക്കുട്ടപ്പന്‍മാരായി ഇറങ്ങുകയാണ്. അതാണ് ഈ കമ്മ്യൂണിറ്റിയിലെ ആളുകളുടെ സ്വഭാവം. ഈ മുഖം മിനുക്കലും ചേലക്കരയിലെ ജനം കാണുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

എന്നാല്, താന്‍ ലിപ്സ്റ്റിക് ധരിക്കുന്ന ആണുങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നാണ് പി വി അന്‍വര്‍ പിന്നീട് ന്യായീകരിച്ചത്. ലിപ്സ്റ്റിക് സ്ത്രീകള്‍ക്ക് ഇടാനുള്ളതാണ്. അതില്‍ തര്‍ക്കമില്ല. ഞാന്‍ ഒരിക്കലും അവര്‍ ലിപ്സ്റ്റിക്ക് ഇടുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ലിപ്സ്റ്റിക്ക് സ്ത്രീകള്‍ക്ക് ഇടാനുള്ളതാണ്. അതില്‍ യാതൊരു പ്രശ്‌നവുമില്ല. അവര്‍ പാട്ടുപാടും എന്നല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല. ഇവിടെ അവരെ കുറിച്ചുള്ള സ്റ്റേറ്റ്‌മെന്റ് കഴിഞ്ഞു. ഇതിന് ശേഷമാണ് ചില കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി ജയിച്ച എം എല്‍ എമാരും എംപിമാരും ആ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നില്‍ക്കുന്നില്ല എന്ന് പറഞ്ഞത്. കമ്മ്യൂണിറ്റിയുടെ വികസനത്തിനു വേണ്ടി അവര്‍ കുറച്ച് സമയം ചെലവഴിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന എസ് സി/ എസ് ടി വിഭാഗങ്ങളുടെ അവസ്ഥയില്‍ നിന്നും വലിയ വ്യത്യാസമുണ്ടാകുമായിരുന്നു. പിന്നീട് ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന് പറയാന്‍ പോലും അവര്‍ക്ക് വെറുപ്പാണ് എന്ന് പറയുന്നത് ആ കമ്മ്യൂണിറ്റിയില്‍ പെട്ടവരാണ്. ലിപ്സ്റ്റിക് ഇടുന്ന ആണുങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഉമ്മയെ നോക്കാന്‍ വീട്ടിലുണ്ടായിരുന്നത് ഈ കമ്മ്യൂണിറ്റിയില്‍പ്പെട്ട ആളുകളായിരുന്നു. ഉമ്മ മരണപ്പെട്ട് കഴിഞ്ഞിട്ടും ഉമ്മയുടെ മുറിയിലാണ് അവര്‍ കിടന്നിരുന്നത്.’- എന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

 

 

 

Latest