Connect with us

From the print

കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാൻ രംഗണ്ണനും അമ്പാനും; വിവാദ പോസ്റ്റർ പിൻവലിച്ചു

"ആവേശം' സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളെ കൈപിടിച്ച് സ്‌കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമായിരുന്നു പോസ്റ്ററിൽ.

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്റർ വിമർശമുയർന്നതോടെ പിൻവലിച്ചു. “ആവേശം’ സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളെ കൈപിടിച്ച് സ്‌കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമായിരുന്നു പോസ്റ്ററിൽ.

ട്രെൻഡിന്റെ ചുവടുപിടിച്ചിറക്കിയ പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാട്ടി മനോരോഗ ചികിത്സാ വിദഗ്ധൻ ഡോ. സി ജെ ജോൺ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെ പോസ്റ്റർ പിൻവലിക്കുകയായിരുന്നു. പകരം തിരുത്തിയ പോസ്റ്റർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു.

ജനപ്രിയത മാത്രം മുൻനിർത്തി കുട്ടികൾക്കായുള്ള പ്രചാരണ പോസ്റ്റർ പുറത്തിറക്കരുതെന്ന് ഡോ. സി ജെ ജോൺ ഫേസ്ബുക്കിൽ കുറിച്ചു. യുവ പ്രേക്ഷകരുടെ മനം കവരാൻ പോന്ന വിധത്തിൽ അടിയും കുടിയും പുകവലിയുമൊക്കെ മാന്യവത്കരിക്കുന്ന കാർട്ടൂൺ പരിവേഷം ചാർത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും. ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് പരോക്ഷമായി പറയുന്നത് പോലെയാണ് പോസ്റ്റർ. ഉപദേശകരുടെ കുപ്പായം നൽകി ഈ കഥാപാത്രങ്ങളെ ഇറക്കിവിട്ടവർ സിനിമ ഒന്ന് കൂടി കാണണമെന്നും ഇവർക്ക് സെൻസർ ബോർഡ് നൽകിയ റേറ്റിംഗ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിർദോഷമെന്ന് തോന്നുന്ന ഇത്തരം ചെയ്തികൾ സോഷ്യൽ ലേണിംഗ് തിയറി പ്രകാരം കുട്ടികളിൽ ചെയ്യാൻ ഇടയുള്ള അപകടങ്ങളെ കുറിച്ച് പഠിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Latest