Connect with us

Business

അഞ്ഞൂറ് കിലോമീറ്റര്‍ വരെ റേഞ്ച്; പുതിയ ഡിസൈനുമായി ടാറ്റയുടെ ഇവിയെത്തുന്നു

ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് കാര്‍ വിറ്റഴിക്കപ്പെടുന്ന നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ ഡിസൈനില്‍ വലിയ ബാറ്ററിയും 500 കിലോമീറ്റര്‍ വരെ റേഞ്ചുമുള്ള എസ് യുവികള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി ടാറ്റ മോട്ടോഴ്സ് ഇന്ത്യ. ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് കാര്‍ വിറ്റഴിക്കപ്പെടുന്ന നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. തങ്ങളുടെ പുതിയ കര്‍വ് ഇലക്ട്രിക് മോഡലുകള്‍ക്ക് അനുയോജ്യമായ പുതിയ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച കാറുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വികസനം അതിവേഗം ട്രാക്കുചെയ്യാന്‍ കമ്പനി പ്രവര്‍ത്തിക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. വലിയ ബാറ്ററിക്ക് ഇടമുണ്ടാകും, എസ് യുവികള്‍ക്ക് 400-500 കിലോമീറ്റര്‍ സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വേഗത്തിലും കാര്യക്ഷമമായും ചാര്‍ജുചെയ്യാനും അവയ്ക്ക് കഴിയുമെന്ന് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയുടെ 90 ശതമാനവും കൈവശമുള്ള ടാറ്റ മോട്ടോഴ്സ്, മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 19,000 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്.

 

 

Latest