alappuzha murder
രണ്‍ജീത്ത് ശ്രീനിവാസന്‍ വധം; അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാന്‍ ഉത്തരവ്
രണ്ടു കൊലകളില്‍ ഒന്നിന്റെ വിചാരണാ നടപടികള്‍ ഇഴയുന്നതായി പരാതി
തിരുവനന്തപുരം | രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി. മുന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവില്‍ വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കോടതി വിധിയില്‍ സംസ്ഥാന ്പാലീസ് മേധാവി പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. പോലീസ് അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ആലപ്പുഴയെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളില്‍ രണ്ടാം കൊലയുടെ വിധി പറയുമ്പോള്‍ ഒന്നാമത്തെ സഭവത്തില്‍ അന്വേഷണം ഇതുവരെ പൂര്‍ത്തിയായില്ല. രണ്‍ജിത്ത് വധക്കേസിലെ കുറ്റവാളികള്‍ക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോള്‍ എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്‍ വധക്കേസിലെ പ്രതികള്‍ ജാമ്യത്തില്‍ പുറത്താണ്.
2021 ഡിസംബര്‍ 18ന് രാത്രിയാണ് ഷാന്‍ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബി ജെ പി നേതാവ് രണജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാന്‍ കൊലക്കേസ് നടപടികള്‍ വേഗത്തില്‍ മുന്നോട്ടുപോയില്ലെന്നാണു പരാതി.
കുറ്റപത്രം സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ മുന്നോട്ട് പോക്കിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നു. ഇതോടെ കഴിഞ്ഞയാഴ്ച പി പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചു. ഇതിനുശേഷമാണ് അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷന്‍സ് കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്. ഷാന്‍ വധക്കേസില്‍ 13 പ്രതികളും ജാമ്യം ലഭിച്ചു പുറത്താണ്.