Connect with us

Kerala

രഞ്ജി ട്രോഫി; കന്നിക്കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് വിദര്‍ഭയെ നേരിടും

കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങില്‍ എംഡി നിധീഷും ജലജ് സക്സേനയും ആദിത്യ സര്‍വാതെയുമാണ് കേരളത്തിന്റെ കരുത്ത് .

Published

|

Last Updated

നാഗ്പൂര്‍  | രഞ്ജി ട്രോഫി ഫൈനലില്‍ കന്നി കിരീടമെന്ന ലക്ഷ്യത്തിനായി കേരളം ഇന്ന് വിദര്‍ഭയെ നേരിടും. നാഗ്പൂരില്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം. . ടൂണര്‍മെന്റില്‍ ഇതുവരെ പരാജയം അറിയാത്ത ടീമുകളാണ് പരസ്പരം ഏറ്റ്മുട്ടാനൊരുങ്ങുന്നത്.

.കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോട് പരാജയപ്പെട്ട വന്ന വിദര്‍ഭ ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടാണ് കളിക്കിറങ്ങുക. എന്നാല്‍ മറുവശത്ത് കന്നി കിരീടമെന്ന ചരിത്ര നേട്ടമാണ് കേരളം ലക്ഷ്യമി
ടുന്നത്

കേരള ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പിച്ചിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഏതാനും മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യത.സല്‍മാന്‍ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുന്‍നിര കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ കേരളത്തിന്റെ ബാറ്റിങ് കരുത്ത് കൂടും.കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങില്‍ എംഡി നിധീഷും ജലജ് സക്സേനയും ആദിത്യ സര്‍വാതെയുമാണ് കേരളത്തിന്റെ കരുത്ത് . സീസണില്‍ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാല്‍ ആദ്യ കിരീടം എന്ന ചരിത്ര നേട്ടം നേടാനാകും.

കഴിഞ്ഞ പത്ത് വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് വിദര്‍ഭ. 2018ലും 19ലും കപ്പുയര്‍ത്തിയ വിദര്‍ഭ കഴിഞ്ഞ വര്‍ഷം റണ്ണേഴ്സ് അപ്പായിരുന്നു. യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ, ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍, അഥര്‍വ്വ ടൈഡെ, മലയാളി താരം കരുണ്‍ നായര്‍, തുടങ്ങിയ പ്രതിഭകളുടെ വലിയ നിര തന്നെയുണ്ട് വിദര്‍ഭ ടീമില്‍. ഇതില്‍ യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദര്‍ഭയെ സംബന്ധിച്ച് നിര്‍ണായകം.ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാം

Latest