Ongoing News
രഞ്ജി ട്രോഫി: ഛത്തീസ്ഗഢിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി കേരളം
ഛത്തീസ്ഗഢിനെ 149 റണ്‍സിന് എറിഞ്ഞിട്ട കേരളം ബാറ്റിങിലും നിറഞ്ഞാടുകയാണ്.

തിരുവനന്തപുരം | രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢിനെ 149 റണ്‍സിന് എറിഞ്ഞിട്ട കേരളം ബാറ്റിങിലും നിറഞ്ഞാടുകയാണ്. ഒന്നാം ദിനത്തെ കളി അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് കേരളം. സച്ചിന്‍ ബേബി (11), രോഹന്‍ പ്രേം (29) എന്നിവരാണ് ക്രീസിലുള്ളത്.
അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് ഛത്തീസ്ഗഢ് ബാറ്റിങിനെ കശക്കിയെറിഞ്ഞത്. ഹര്‍പ്രീത് സിങ് ഭാട്ട്യ (40) ആണ് ഛത്തീസ്ഗഢ് ടോപ് സ്‌കോറര്‍. ടോട്ടല്‍ സ്‌കോര്‍ 20 റണ്‍സ് മാത്രം എത്തിനില്‍ക്കെ തന്നെ ഓപ്പണര്‍മാരായ രണ്ടുപേരെയും ഛത്തീസ്ഗഢിന് നഷ്ടമായി. മായങ്ക് യാദവും (പുറത്താവാതെ 29), സൗരഭ് മജുദാറുമാണ് (19) ഛത്തീസ്ഗഢിന്റെ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്.
മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണര്‍മാരായ രാഹുല്‍ പിയും (24) രോഹന്‍ കുന്നുമ്മലും (31) ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.