alappuzha twin murder
രഞ്ജിത് വധം: നാല് പേര്‍ കസ്റ്റഡിയില്‍
പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് കണ്ടെത്തി

ആലപ്പുഴ | ബി ജെ പി സംസ്ഥാന നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയില്‍. രഞ്ജിതിനെ വധിക്കാന്‍ പ്രതികള്‍ എത്തിയ ആറ് ബൈക്കുകളില്‍ ഒന്നും കണ്ടെത്തി. ഈ ബൈക്കില്‍ രക്തക്കറയുള്ളതായായി പോലീസ് പറഞ്ഞു. രഞ്ജിതിനെ വധിക്കാന്‍ 12 അംഗ സംഘമാണ് എത്തിയിരുന്നത്. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു രഞ്ജ്തിന്റെ കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കൃത്യത്തിനെത്തിയ ആരും തന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്റെ നിഗമനം. ജില്ലയില്‍നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.
അതേസമയം ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍ ആസ് എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.