Kerala
രഞ്ജിത്ത് വധം; മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
ആലപ്പുഴ | ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മുല്ലാത്ത് വാര്‍ഡില്‍ ഷീജ മന്‍സിലില്‍ സുഹൈല്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശികളായ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രധാന പ്രതികളിലൊരാളെ രക്ഷപ്പെടാന്‍ സഹായിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയവയാണ് സുഹൈലിനെതിരായ ആരോപണം. ആലപ്പുഴ ഡി വൈ എസ് പി. എന്‍ ആര്‍ ജയരാജ്, ആലപ്പുഴ സൗത്ത് സി ഐ. എസ് അരുണ്‍, സൈബര്‍ സി ഐ. എം കെ രാജേഷ് ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
---- facebook comment plugin here -----