Kerala
രഞ്ജിത്ത് വധം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം | ബി ജെ പി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ എസ് ഡി പി ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കേസില്‍ ഇതുവരെ 16 പേരാണ് പിടിയിലായത്. 25 ലേറെ പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
2021 ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 പേരടങ്ങുന്ന സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
---- facebook comment plugin here -----