Connect with us

ranjith sreenivasan murder case

ബി ജെ പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്

15 പ്രതികളാണു വിചാരണ നേരിട്ടത്. മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികള്‍.

Published

|

Last Updated

ആലപ്പുഴ | ബി ജെ പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവി ഇന്നു വിധി പറയും.

എസ് ഡി പി ഐ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 2021 ഡിസംബറിലാണ് കൊലപാതകം നടക്കുന്നത്. വെള്ളക്കിണറിലെ വീട്ടില്‍ കRANJITH SREENIVASANയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിന്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ പതിനെട്ടാം തിയതി രാത്രി  കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികരാമെന്ന നിലയില്‍ പിറ്റേന്ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. 15 പ്രതികളാണു വിചാരണ നേരിട്ടത്. മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികള്‍.

ഷാന്‍ വധക്കേസില്‍ 13 ആര്‍ എസ് എസ് -ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.

 

 

Latest