Organisation
റാങ്ക് നേട്ടം: പൂഞ്ചിലെ യെസ് ഇന്ത്യ വിദ്യാർത്ഥികളെ അനുമോദിച്ചു
ഈ വർഷം 201 കുട്ടികളാണ് പ്രത്യേക പുരസ്‌കാരങ്ങൾക്ക് അർഹരായത്
![](https://assets.sirajlive.com/2024/09/jkbose-897x538.jpg)
ന്യൂഡൽഹി | കഴിഞ്ഞ വിദ്യാഭ്യാസ വർഷങ്ങളിലെ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ജമ്മു കശ്മീർ യു ടി റാങ്ക് ജോതകളായ യെസ് ഇന്ത്യ ഫൗണ്ടേഷൻ കീഴിലെ പൂഞ്ചിലെ റസാ ഉൽ ഉലൂം ഇസ്ലാമിയ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളെ ആദരിക്കുന്ന അക്കാദമിക് എക്‌സലൻസ് അവാർഡ് 2024 സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.
ഈ വർഷം 201 കുട്ടികളാണ് പ്രത്യേക പുരസ്‌കാരങ്ങൾക്ക് അർഹരായത്. ജെകെബിഒഎസ്ഇ (ജമ്മു ആൻഡ് കാശ്മീർ ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ) 10-ാം ക്ലാസിൽ 52 A1 ഗ്രേഡും 101 A2 ഗ്രേഡും നേടിയ വിദ്യാർത്ഥികളെയും ജെകെബിഒഎസ്ഇ 12-ാം ക്ലാസിൽ 42 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ക്ഷൻ നേടി. 8-ാം ക്ലാസിൽ 6 വിദ്യാർത്ഥികൾ A1 ഗ്രേഡ് നേടി. യൂണിയൻ ടെറിട്ടറി തലത്തിൽ 7 റാങ്ക് നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
പൂഞ്ചിലെ റസാഉൽ ഉലൂം സ്കൂളിൽ നടന്ന പരിപാടിയിൽ യെസ് ഇന്ത്യ ഫൗണ്ടേഷൻ എംഡി ശൗക്കത്ത് ബുഖാരിയുടെ അധ്യക്ഷതയിൽ 93 ഇൻഫന്ററി ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്സ് ബ്രിഗേഡ് കമാൻഡർ മുദീദ് മഹാജൻ പരിപാടിയിൽ മുഖ്യാതിഥിയായും സയ്യിദ് ഡി വൈ എസ് പി അക്കീൽ ഹുസൈൻ ജെ കെ പി എസ്, പീർ പഞ്ചൽ അവാമി ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് മുഹമ്മദ് ഫരീദ് മാലിക് ജമ്മു കാശ്മീരിൽ പൂഞ്ച് യൂണിറ്റ് ഔഖഫ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റഫീഖ് ചിഷ്തി ജെകെബിഒഎസ്ഇ പൂഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ശ്രി രാജു ഗുപ്ത, മുഫ്തി ഫാറൂഖ് മിസ്ബാഹി, സയ്യിദ് ഫിദാദ് ഹുസൈൻ സാഹിബ് എന്നിവർ സംബന്ധിച്ചു.