Connect with us

Ongoing News

ബലാത്സംഗ കേസില്‍ പ്രതിക്ക് നാല് ജീവപര്യന്തം തടവ്

പീഡിപ്പിച്ചത് മാതാവിന്റെ സുഹൃത്ത്

Published

|

Last Updated

കൊല്ലം | പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ നാല് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ പത്തനംതിട്ട സീതത്തോട് ചിറ്റാര്‍ സ്വദേശി ജയ്മോനെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. നിരവധി പോക്സോ കേസുകളില്‍ പ്രതിയായ ജെയ്മോനെതിരെ കൊലപാതക കേസും നിലവിലുണ്ട്.

കുട്ടിയുടെ അമ്മ സമാന കേസില്‍ ശിക്ഷിക്കപ്പെട്ട് തമിഴ്നാട്ടിലെ ജയിലിലാണ്. ആര്യങ്കാവ് കുളിര്‍കാട് എസ്റ്റേറ്റില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന 12കാരിയെ 2016 മുതല്‍ ജെയ്മോന്‍ പീഡിപ്പിച്ചിരുന്നു. 2018ല്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് തെന്മല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ മറ്റ് ജില്ലകളിലും പോക്സോ കേസുകളുണ്ട്.

Latest