Connect with us

Kerala

ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം സിദ്ദിഖ് മടങ്ങി

Published

|

Last Updated

കൊച്ചി | നടന്‍ സിദ്ദിഖ് ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായി. രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം സിദ്ദിഖ് മടങ്ങി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.

ബലാത്സംഗ കേസില്‍ ഇന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഈ മാസം 12 നു വീണ്ടും ഹാജരാകാനും സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.