Connect with us

National

ബലാത്സംഗക്കേസ്: ആശാറാം ബാപ്പുവിന് ജീവപര്യന്തം

മറ്റൊരു ബലാത്സംഘ കേസിൽ തടവ് അനുഭവിക്കുന്നതിനിടെയാണ് വീണ്ടും ശിക്ഷ

Published

|

Last Updated

ന്യൂഡൽഹി | സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് ഗുജറാത്ത് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2013ൽ ഒരു സ്ത്രീ നൽകിയ ബലാത്സംഗക്കേസിലാണ് ഇയാൾക്കെതിരെ സെഷൻസ് കോടതി ജഡ്ജി ഡി കെ സോണി ജീവപര്യന്തം ശിക്ഷിച്ചത്. അതേസമയം, തെളിവുകളുടെ അഭാവത്തിൽ ആശാറാമിൻ്റെ ഭാര്യയും മകളുമടക്കമുള്ള മറ്റ് അഞ്ച് പ്രതികളെ കോടതി വെറുതെവിട്ടു.

2001 നും 2006 നും ഇടയിൽ ആശാറാം ബാപ്പു നിരവധി തവണ യുവതിയെ ബലാത്സംഗം ചെയ്‌തതായി അഹമ്മദാബാദിലെ ചന്ദ്ഖേഡ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ ഐ ആർ പറയുന്നു. നഗരത്തിന് പുറത്തുള്ള ആശ്രമത്തിൽ വെച്ചാണ് ഇയാൾ യുവതികളെ പീഡിപ്പിച്ചതെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 2 (സി) (ബലാത്സംഗം), 377  (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), നിയമവിരുദ്ധ തടങ്കലിലെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരമാണ് ആശാറാമിനെതിരെ കേസെടുത്തത്. രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുകയാണ് ആശാറാം ഇപ്പോൾ. 2018ലാണ് ഈ കേസിൽ ജീവപര്യന്ത ശിക്ഷ ലഭിച്ചത്.

Latest