Connect with us

Kerala

ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പള്ളി ജാമ്യ വ്യവസ്ഥ ലംഘിച്ചു, ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

റായ്പുരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പള്ളി പങ്കെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ. എല്‍ദോസ് കുന്നപ്പള്ളി ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എല്‍ദോസിന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

തിരുവനന്തപുരം ജില്ലാ കോടതിയാണ് എല്‍ദോസിന് സോപാധിക ജാമ്യം നല്‍കിയിരുന്നത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടു പുറത്തുപോകാന്‍ പാടില്ലെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. എന്നാല്‍, റായ്പുരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പള്ളി പങ്കെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest