Connect with us

Kerala

പീഡനക്കേസ്: രണ്ടര കോടി രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഹാഷിര്‍ ആണ് അറസ്റ്റിലായത്

Published

|

Last Updated

തൃശ്ശൂര്‍ | പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര കോടി രൂപ ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഹാഷിര്‍ ആണ് അറസ്റ്റിലായത്. പറവൂര്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവാസി വ്യവസായിയില്‍ നിന്ന് രണ്ടരക്കോടിരൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

വീഡിയോ പ്രചരിപ്പിച്ചിക്കുകയും യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്നും ആയിരുന്നു ഭീഷണി. ഹാഷിറിന്റെ കൂട്ടുപ്രതികളായ രണ്ടു പേരെ നേരത്തെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

എറണാകുളം ജില്ലയിലെ പറവൂര്‍ സ്ത്രീ പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വ്യവസായിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെയാണ്, ആലുവയിലെ മനുഷ്യവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറു പേരെ പിടികൂടി. പീഡനക്കേസില്‍ ഇരയായ യുവതിയും വ്യവസായിയെ വിളിച്ചതായി പോലീസിന് സൂചന ലഭിച്ചു. യുവതിയെയും ഉടന്‍ ചോദ്യം ചെയ്യും.

 

Latest