National
ബലാത്സംഗക്കേസ്; ഗുര്‍മീത് റാം റഹീമിന് പരോള്‍
ഹരിയാന സര്‍ക്കാര്‍ 50 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്.
ചണ്ഡിഗഢ്| ബലാത്സംഗക്കേസില്‍ പ്രതിയായ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് പരോള്‍. ഹരിയാന സര്‍ക്കാര്‍ 50 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. 2023 നവംബറിലും അദ്ദേഹത്തിന് പരോള്‍ അനുവദിച്ചിരുന്നു. 21 ദിവസത്തെ പരോളാണ് അനുവദിച്ചിരുന്നത്.
2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയിലില്‍ തടവിലാണ്. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും രണ്ട് യുവതികളെ പീഡിപ്പിച്ചകേസിലുമാണ് റാം റഹീമിനെ ശിക്ഷിക്കുന്നത്. രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവാണ് വിധിച്ചത്.
റാം റഹീമിന് ഇതുവരെ 9 തവണ പരോളും ഫര്‍ലോയും കിട്ടിയിട്ടുണ്ട്. 2020 ഒക്ടോബര്‍ 24-നാണ് ആദ്യമായി ഒരു ദിവസത്തെ പരോള്‍ ലഭിച്ചത്. രോഗിയായ മാതാവിനെ കാണാനായിരുന്നു പരോള്‍. 29 ദിവസം മുമ്പാണ് അവസാന പരോളിന് ശേഷം റാം റഹീം ജയിലില്‍ തിരിച്ചെത്തിയത്.