Kerala
ബലാത്സംഗക്കേസ്:സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; പരാതിക്കാരി സുപ്രീം കോടതിയില്‍ തടസ ഹരജി നല്‍കി
ജാമ്യാപേക്ഷക്കെതിരെ തടസഹരജി നല്‍കാനാണ് സംസ്ഥാന സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നത്.
കൊച്ചി | ബലാത്സംഗ കേസില്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചകള്‍ക്കിടെ പരാതിക്കാരി സുപ്രീം കോടതിയില്‍ തടസ ഹരജി നല്‍കി.തന്നെ കേള്‍ക്കാതെ വിധി പുറപ്പെടുവിക്കരുതെന്ന് കാണിച്ചാണ് അതിജീവിത ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹരജി നല്‍കാനാണ് സംസ്ഥാന സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അര്‍ധരാത്രിയും പരിശോധന തുടരുകയായിരുന്നു.
കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹരജി നല്‍കിയേക്കും. സിദ്ദിഖിന്റെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകര്‍പ്പും കൈമാറി. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹരജി എന്നാണ് വിവരം.