Kerala
ബലാത്സംഗക്കേസ്; സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്
തിരുവനന്തപുരം | ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ജോസഫ് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ സിദ്ധിക്കിനെ ചോദ്യം ചെയ്യുകയാണ്.
തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.
ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് സിദ്ദിഖ് കത്ത് നല്‍കിയിരുന്നു.ഈ മാസം 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്‍കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്.