Connect with us

Kerala

ബലാത്സംഗ കേസ്; നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന നടിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Published

|

Last Updated

കൊച്ചി | നടിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദീഖിന് ഇന്ന് നിര്‍ണായകദിനം. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ നടി ഉന്നയിച്ചതെന്നും തന്നെ അപമാനിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നുമാണ് സിദ്ദീഖ് മൂന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നത്. കൂടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നു.

അതേസമയം തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന നടിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

 

Latest