Connect with us

Kerala

ബലാത്സംഗ കേസ്; യുട്യൂബര്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്.

Published

|

Last Updated

മലപ്പുറം | ബലാത്സംഗ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്. മലപ്പുറം കൊളത്തൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീട് നിര്‍മിക്കാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

മൂന്ന് മാസം മുമ്പ് സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

 

Latest