Kerala
പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതിയും കുട്ടിയുടെ മാതാവും അറസ്റ്റില്‍
മാതാവിൻ്റെ ഒത്താശയോടെ പ്രതി പത്തനംതിട്ടയിലെ ലോഡ്ജില്‍ വെച്ച് പതിമൂന്നുകാരിയെ പീഡിപ്പിക്കുകയായിരുന്നു
![](https://assets.sirajlive.com/2025/02/untitled-2-4-897x538.jpg)
പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റിലായി. പത്തനംതിട്ടയില്‍ ലോഡ്ജില്‍ വെച്ച് 13കാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി റാന്നി സ്വദേശി ജയ്‌മോന്‍, പെണ്‍കുട്ടിയുടെ മാതാവ് എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്തംബറിലാണ് പീഡനം നടന്നത്. അമ്മയുടെ ഒത്താശയോടെ പ്രതി ജയ്‌മോന്‍ പത്തനംതിട്ടയിലെ ലോഡ്ജില്‍ വെച്ച് പതിമൂന്നുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സി ഡബ്ല്യു സിക്ക് മൊഴി നല്‍കിയതോടെ സംഭവം പുറത്തായി. ഇതോടെ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പെണ്‍കുട്ടിയുടെ മാതാവും പ്രതിയും കര്‍ണാടകയിലേക്ക് കടന്നു.
---- facebook comment plugin here -----