Connect with us

Kerala

നാലു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: വയോധികന് 14 വര്‍ഷം കഠിന തടവ്, 70,000 രൂപ പിഴ

തൃശൂര്‍ ചെറുതുരുത്തി കുളമ്പുമുക്ക് പ്ലാക്കൂട്ടത്തില്‍ അബൂബക്കറിനെ (68)യാണ്  വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

Published

|

Last Updated

തൃശൂര്‍ | പോക്‌സോ കേസില്‍ വയോധികന് 14 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. നാലു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ തൃശൂര്‍ ചെറുതുരുത്തി കുളമ്പുമുക്ക് പ്ലാക്കൂട്ടത്തില്‍ അബൂബക്കറിനെ (68)യാണ്  വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍ മിനി ശിക്ഷിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക അടയ്ക്കാത്ത പക്ഷം എട്ട് മാസം അധിക തടവും അനുഭവിക്കണം. അതിജീവിതയ്ക്ക് പുനരധിവാസത്തിനായുള്ള നഷ്ടപരിഹാരത്തിനും വിധിന്യായത്തില്‍ ശിപാര്‍ശയുണ്ട്.

പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ എ സീനത്ത് ഹാജരായി.

 

Latest