Connect with us

International

അപൂര്‍വം; രണ്ട് തലയും നീലനാവുമുള്ള പല്ലിയെ കണ്ടെത്തി

പാര്‍ക്കിലുള്ളവര്‍ ഈ പല്ലിക്ക് 'ലക്കി' എന്നാണ് പേരിട്ടിരിക്കുന്നത്.

Published

|

Last Updated

കാന്‍ബെറ| ഓസ്ട്രേലിയയിലെ ഉരഗങ്ങളുടെ പാര്‍ക്കില്‍ അപൂര്‍വമായ, രണ്ട് തലയും നീലനാവുമുള്ള പല്ലിയെ കണ്ടെത്തി. പല്ലിയ്ക്ക് രണ്ട് തലയുള്ളതാണ് അതിനെ അപൂര്‍വം എന്ന ഗണത്തില്‍പെടുത്താന്‍ കാരണം. എന്നാല്‍ ഓസ്ട്രേലിയയില്‍ നീലനാവുള്ള പല്ലികള്‍ സര്‍വ സാധാരണമാണ്. പാര്‍ക്കിലുള്ളവര്‍ ഈ പല്ലിക്ക് ‘ലക്കി’ എന്നാണ് പേരിട്ടിരിക്കുന്നത്.

രണ്ട് തലയും മൂന്ന് കണ്ണുകളുമാണ് പല്ലിയ്ക്കുള്ളത്. രണ്ട് തലകളുടെയും മധ്യഭാഗത്തായാണ് മൂന്നാം കണ്ണുള്ളത്. പുറത്തുള്ള രണ്ട് കണ്ണുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനക്ഷമതയുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

---- facebook comment plugin here -----

Latest