Uae
റാസ് അൽ ഖൈമ റിയൽ എസ്റ്റേറ്റ് വിപണിക്ക് 118 ശതമാനം വളർച്ച
എമിറേറ്റിന്റെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് റെക്കോർഡ് കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ചു.

റാസ് അൽ ഖൈമ| 2024-ൽ റാസ് അൽ ഖൈമ റിയൽ എസ്റ്റേറ്റ് വിപണി ഏകദേശം 118 ശതമാനം വളർച്ച നേടി പ്രധാന നിക്ഷേപ കേന്ദ്രമെന്ന പദവി വീണ്ടും ഉറപ്പിച്ചു. റാക് നഗരസഭയുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരമാണിത്. എമിറേറ്റിന്റെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് റെക്കോർഡ് കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ചു. 2024-ൽ മൊത്തം ഇടപാടുകൾ 1508 കോടി ദിർഹമിന്റേതായി ഉയർന്നു. 2023-ൽ 694 കോടി ദിർഹമിന്റേതായിരുന്നു.
ഈ അഭൂതപൂർവമായ വളർച്ച നിക്ഷേപകരിലും വീട് വാങ്ങുന്നവരിലും ഉള്ള ആകർഷണത്തിന് അടിവരയിടുന്നു. ഇത് യു എ ഇയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വിപണികളിൽ ഒന്നായി സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. ആഡംബരം, താങ്ങാനാവുന്ന വില, ദീർഘകാല നിക്ഷേപ സാധ്യത എന്നിവയുടെ സവിശേഷമായ സംയോജനം റാസ് അൽ ഖൈമ വാഗ്ദാനം ചെയ്യുന്നു.
പ്രധാന കടൽത്തീര വികസനങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ, വിപുലീകരിക്കുന്ന വിനോദ കേന്ദ്രങ്ങൾ സവിശേഷതകളാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിൻ അൽ മർജൻ ദ്വീപ് ഉൾപ്പെടെ, ഉയർന്ന വരുമാന അവസരങ്ങൾ തേടുന്ന ആഗോള, പ്രാദേശിക നിക്ഷേപകരെ ആകർഷിക്കുന്നു.