Connect with us

Kasargod

അബുദബിയൻസ് മാധ്യമ പുരസ്കരം റാശിദ് പൂമാടത്തിന് സമ്മാനിച്ചു

അവാർഡ് തുക നിർധനയായ സ്ത്രീയുടെ വീട് നിർമാണത്തിന് നൽകും

Published

|

Last Updated

അബുദബി | അബുദബിയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ടീം അബുദബിയൻസ് ഏർപ്പെടുത്തിയ പ്രഥമ അച്ചടി മാധ്യമ പുരസ്കാരം സിറാജ് അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടത്തിന് ലഭിച്ചു. അബുദബി ഇസ്ലാമിക്‌ സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസുലർ ഡോ. ബാലാജി രാമസ്വാമി സമ്മാനിച്ചു. ലുലു എക്സ്ചേഞ്ച് സ്ട്രാറ്റജിക് ബിസ്നസ് റിലേഷൻ ഹെഡ് അജിത് ജോൺസൺ പൊന്നാട അണിയിച്ചു. എക്സ്പ്രസ്സ് സ്റ്റുഡിയോ നൽകുന്ന 10,001 രൂപയും ഫലകവുമാണ് സമ്മാനമായി ലഭിച്ചത്.

ഇൻകാസ് അബുദബി സെക്രട്ടറി സലിം ചിറക്കൽ, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനിയിൽ, ലുലു പി ആർ ഒ അശ്റഫ് പി എ, മലയാളി സമാജം മീഡിയ കൺവീനർ പി ടി റഫീഖ്, റഫീഖ് ഹൈദ്രോസ്, അബുദബിയൻസ് പ്രസിഡന്റ് ഫൈസൽ ആദർശ്ശേരി, ജന. സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡൻ്റ് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, റെഡ് എക്സ് മീഡിയ എം ഡി ഹനീഫ് കുമരനെല്ലൂർ ചടങ്ങിൽ സംബന്ധിച്ചു. അവാർഡ് തുക നീലേശ്വരം കോട്ടപ്പുറത്തെ നിർധനയായ ബീച്ച ഖദീജയുടെ വീട് നിർമാണത്തിന് നൽകുമെന്ന് റാശിദ് പൂമാടം പറഞ്ഞു.

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദബിയുടെ പ്രസിഡന്റുമാണ് റാശിദ് പൂമാടം. യു എ ഇ ആഭ്യന്തര വകുപ്പിന്റെ മാധ്യമ പുരസ്‌കാരം, അബുദബി പോലീസിന്റെ മികച്ച  പത്രപ്രവർത്തന അവാർഡ്, ഐ എം സി സി യുടെ പ്രഥമ സേട്ട് സാഹിബ് മാധ്യമ അവാർഡ്, ദർശന അബുദബി മാധ്യമ പുരസ്‌കാരം, അലിഫ് മീഡിയ മാധ്യമ പുരസ്‌കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. കാസർകോട് നീലേശ്വരം ആനച്ചാൽ സ്വദേശികളായ ടി വി കുഞ്ഞഹമ്മദ്- ബീഫാത്തിമ എന്നിവരുടെ മകനാണ്. ഫാത്തിമത് സഫീദയാണ് ഭാര്യ. ഐമൻ അഹ്മദ്, ദനീൻ മെഹക് എന്നിവർ മക്കളും. ദൃശ്യ മാധ്യമ മേഖലയിൽ അബുദബി 24/7 ചാനൽ ന്യൂസ് റിപ്പോർട്ടർ സമീർ കല്ലറക്കും സാമൂഹ്യ മേഖലയിൽ ഡോക്ടർ ധന ലക്ഷിമിക്കും പുരസ്‌കാരം ലഭിച്ചു.