National
രാഷ്ട്രപതി ഭവനില്‍ ജനുവരി 25 മുതല്‍ പൊതുജനത്തിന് സന്ദര്‍ശന വിലക്ക്
റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് ദ് റിട്രീറ്റ് ചടങ്ങ് എന്നിവ കാരണമാണ് സന്ദര്‍ശനാനുമതി നല്‍കാത്തത്.
ന്യൂഡല്‍ഹി| ജനുവരി 25 മുതല്‍ 29 വരെ രാഷ്ട്രപതി ഭവനില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് രാഷ്ട്രപതി ഭവന്‍ ഓഫീസ് അറിയിച്ചു. റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് ദ് റിട്രീറ്റ് ചടങ്ങ് എന്നിവ കാരണമാണ് സന്ദര്‍ശനാനുമതി നല്‍കാത്തത്. ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ക്കും പ്രതീകാത്മകമായ അര്‍ത്ഥമുണ്ട്. പടയ്ക്ക് സജ്ജരാണെന്ന് സര്‍വസൈന്യാധിപനു മുന്നില്‍ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്.
സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രദര്‍ശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സര്‍വസൈന്യാധിപന് വാദ്യങ്ങളും മറ്റുമുപയോഗിച്ച് നന്ദിപ്രകടനം കാഴ്ചവച്ചശേഷം അവര്‍ ബാരക്കുകളിലേക്കു മടങ്ങും. ജനുവരി 29നു വൈകിട്ട് വിജയ് ചൗക്കില്‍ സൈന്യം നടത്തുന്ന ബീറ്റിങ് റിട്രീറ്റ് എന്ന ചടങ്ങാണ് സംഗീതസാന്ദ്രമായ നന്ദിപ്രകടനവും മടക്കയാത്രയും.