Connect with us

Business

രത്തൻ ടാറ്റയുടെ അർദ്ധ സഹോദരൻ നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് ചെയർമാനായി നിയമിച്ചു

2000ത്തിന്റെ തുടക്കത്തിൽ ടാറ്റയിൽ ചേർന്നതു മുതൽ ഗ്രൂപ്പിന്റെ വളർച്ചയിൽ നോയൽ പ്രധാന പങ്കാണ് വഹിച്ചുവരുന്നത്.

Published

|

Last Updated

മുംബൈ | രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് ചെയർമാനായി നിയമിച്ചു. രത്തൻ ടാറ്റ (86) അന്തരിച്ചതിനെ തുടർന്ന് മുംബൈയിൽ ചേർന്ന ബോർഡ് മീറ്റിംഗിലാണ് നോയൽ ടാറ്റയെ ചെയർമാനായി തിരഞ്ഞെടുത്തത്.

2000ത്തിന്റെ തുടക്കത്തിൽ ടാറ്റയിൽ ചേർന്നതു മുതൽ ഗ്രൂപ്പിന്റെ വളർച്ചയിൽ നോയൽ പ്രധാന പങ്കാണ് വഹിച്ചുവരുന്നത്. ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ. നോയൽ ടാറ്റയുടെ മാതാവും രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമായ സിമോൺ ടാറ്റ നിലവിൽ നിലവിൽ ട്രെന്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ, ടാറ്റ ഇന്റർനാഷണൽ എന്നിവയുടെ ചെയർമാനാണ്.