Kerala
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും
ഏതെങ്കിലും സാഹചര്യത്തില്‍ മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം ഒരുക്കും.
തിരുവനന്തപുരം| സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകളും മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മൂന്ന് ഘട്ടമായിട്ടാണ് മസ്റ്ററിങ് പൂര്‍ത്തിയായത്. അതേസമയം ഏതെങ്കിലും സാഹചര്യത്തില്‍ മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം ഒരുക്കും.
ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് സംസ്ഥാനത്തിന് കേന്ദ്രം കത്ത് നല്‍കിയിരുന്നു. റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെല്ലാം മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം കത്തില്‍ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് വേഗത്തില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചത്.