Kerala
റേഷൻ കാർഡ് മസ്റ്ററിംഗ്; പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ്
ഇ പോസ് ,ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്‌ഡേഷന്‍.
തിരുവനന്തപുരം | റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താന്‍ ഒരുങ്ങി പൊതുവിതരണ വകുപ്പ്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.ഡിസംബര്‍ മാസത്തില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് മസ്റ്ററിംഗ് ക്രമീകരിക്കുന്നത്.
ഡിസംബര്‍ 2 മുതല്‍ 8 വരെ ഒന്നാം ഘട്ടവും ഡിസംബര്‍ 9 മുതല്‍ 15 വരെ രണ്ടാംഘട്ടം എന്നിങ്ങനെയായിരിക്കും ക്രമീകരണം. 82% മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇ പോസ് ,ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്‌ഡേഷന്‍. കാർഡുടമകൾ റേഷന്‍ കാര്‍ഡും ആധാര്‍കാര്‍ഡുമായി റേഷന്‍കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്.
---- facebook comment plugin here -----