Connect with us

Kerala

റേഷന്‍ പ്രതിസന്ധി; ചൊവ്വാഴ്ച കോണ്‍ഗ്രസ് കരിദിനം ആചരിക്കും

കറുത്ത ബാഡ്ജും കൊടികളുമായി റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കുമെന്നും സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്നും കെ സുധാകരന്‍.

Published

|

Last Updated

തിരുവനന്തപുരം| റേഷന്‍ വിതരണത്തിലെ പ്രതിസന്ധി കാരണം മെയ് രണ്ടിന് കരിദിനം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കറുത്ത ബാഡ്ജും കൊടികളുമായി റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കുമെന്നും സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്നും കെ സുധാകരന്‍ ആരോപിച്ചു.

റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ സംവിധാനം. സാങ്കേതിക പിഴവിന്റെ പേരില്‍ കുറച്ച് ദിവസങ്ങളായി റേഷന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.ഇത് പാവപ്പട്ടവരോട് കാണിക്കുന്ന ക്രൂരതയാണെന്നും കെ സുധാകരന്‍ പറഞ്ഞു.