National
റേഷന്‍ അഴിമതി; പശ്ചിമബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റുചെയ്തു
കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്‌മാനുമായുള്ള മല്ലിക്കിന്റെ ബന്ധമാണ് നടപടിക്ക് കാരണം.

കൊല്‍ക്കത്ത| പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തു. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് മന്ത്രിയെ അറസ്റ്റ ചെയ്തത്. മുന്‍ ഭക്ഷ്യമന്ത്രിയും ഇപ്പോഴത്തെ വനംമന്ത്രിയുമാണ് ജ്യോതിപ്രിയ മല്ലിക്ക്. മന്ത്രിയുടെ വീട്ടിലടക്കം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
മന്ത്രിയുടെ സാള്‍ട്ട്‌ലേക്ക് ബി ബ്ലോക്കിലെ വീട്ടിലായിരുന്നു പരിശോധന. ഇതിനുപുറമെ നാഗേര്‍ബസാറിലുള്ള രണ്ട് ഫ്ളാറ്റുകളിലും അന്വേഷണ ഉദ്യോഗസ്ഥരെത്തിയിരുന്നു. റേഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്‌മാനുമായുള്ള മല്ലിക്കിന്റെ ബന്ധമാണ് അറസ്റ്റ് നടപടിക്ക് കാരണം.
---- facebook comment plugin here -----