Connect with us

Kerala

റേഷന്‍ സമരം: സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്; അടച്ചിടുന്ന കടകള്‍ ഏറ്റെടുക്കും

ചര്‍ച്ച പരാജയപ്പെട്ടാല്‍ പണിമുടക്കുന്ന റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇ പോസ് മെഷീനുകള്‍ പിടിച്ചെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം|പണിമുടക്ക് പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച നടത്താനാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ക്ഷണിച്ചിട്ടുള്ളത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പണിമുടക്കുന്ന റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇ പോസ് മെഷീനുകള്‍ പിടിച്ചെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അടച്ചിടുന്ന റേഷന്‍ കടകള്‍ ഏറ്റെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഉച്ചയ്ക്കുശേഷം ഇതിനുള്ള നടപടികള്‍ തുടങ്ങാനാണ് തീരുമാനം. എല്ലാ ജില്ലകളിലും കണ്‍ട്രോല്‍ റൂമുകള്‍ തുറക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ച മുതല്‍ മൊബൈല്‍ റേഷന്‍ കടകള്‍ നിരത്തിലിറക്കും. നാല്‍പ്പതിലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാനാണ് തീരുമാനം.

രാവിലെ എട്ടു മുതല്‍ 256 റേഷന്‍ കടകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നേരത്തെ മന്ത്രി ജിആര്‍ അനില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി പണിമുടക്കില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.