Connect with us

From the print

റേഷൻ സമരം; ഇന്നും നാളെയും കട തുറക്കില്ല

സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ റേഷൻ വ്യാപാരികൾ രാപകൽ പ്രതിഷേധം സംഘടിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം | റേഷൻ കടകൾ അടച്ചിട്ടുള്ള രണ്ട് ദിവസത്തെ വ്യാപാരികളുടെ സമരം ഇന്ന് ആരംഭിക്കും. ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തിൽ റേഷൻ വിതരണം പൂർണമായും മുടങ്ങും. സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ റേഷൻ വ്യാപാരികൾ രാപകൽ പ്രതിഷേധം സംഘടിപ്പിക്കും.

സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലുമായി റേഷൻ ഡീലർമാരുടെ സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയിൽ തീരുമാനമാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്. രണ്ട് ദിവസത്തെ രാപകൽ സമരം സൂചന മാത്രമാണെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു. റേഷൻ കടകൾ നടത്തുന്നവർക്ക് പ്രതിഫലം നൽകുന്നതിന് നിലവിലുള്ള നിബന്ധനകളിൽ മാറ്റം വരുത്തുക, ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകുക, ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.

Latest