t20worldcup
എന്‍ ശ്രീനിവാസനെ പുകഴ്ത്തി രവി ശാസ്ത്രി; 'പരിശീലകന്‍ എന്ന നിലയില്‍ എന്നെക്കാള്‍ കഴിവില്‍ വിശ്വാസം എന്‍ ശ്രീനിവാസന് ഉണ്ടായിരുന്നു'
ദീര്‍ഘകാലം ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ഭരണകാര്യങ്ങളില്‍ അവസാന വാക്കുമായിരുന്ന ശ്രീനിവാസനെക്കുറിച്ച് വികാരാധീനനായി ആയിരുന്നു രവി ശാസ്ത്രി സംസാരിച്ചത്
ദുബൈ | പരിശീലകന്‍ എന്ന നിലയില്‍ തന്നെക്കാള്‍ തന്റെ കഴിവില്‍ വിശ്വാസം മുന്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന് ഉണ്ടായിരുന്നെന്ന് സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. 2014 ല്‍ ഇംഗ്ലണ്ടിനെതിലായ പരമ്പര 1-3 ന് പരാജയപ്പെട്ടപ്പോള്‍ ശ്രീനിവാസനായിരുന്നു രവി ശാസ്ത്രിയെ ആദ്യമായി മുഖ്യ പരിശീലകനായി നിയമിച്ചത്.
തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു അത്. ടീമിനൊപ്പം ഡ്രസിംഗ് റൂമില്‍ അവസാന ദിവസമായിരുന്നു എന്നറിയാം. ടീമംഗങ്ങളുമായി സംസാരിച്ചു. എനിക്ക് മുഖ്യ പരിശീലകനാകാന്‍ അവസരം തന്ന ബി സി സി ഐക്ക് നന്ദി പറയുന്നു. തന്റെ ഭാഗം നന്നായി ചെയ്ത് തീര്‍ക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. വരാനിരിക്കുന്ന കോച്ചിന് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
എന്‍ ശ്രീനിവാസനെ പ്രത്യേകം പരാമര്‍ശിച്ചായിരുന്നു ശാസ്ത്രി നന്ദി പറഞ്ഞത്. ചുമതല ഏറ്റെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചത് ശ്രീനിവാസനായിരുന്നു. സത്യത്തില്‍ ടീമിനൊപ്പം പരിശീലകനാകാന്‍ കഴിയുമെന്ന് തനിക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു. എന്നാല്‍ തന്റെ കഴിവില്‍ തന്നെക്കാള്‍ വിശ്വാസം ശ്രീനിവാസന് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ഭരണകാര്യങ്ങളില്‍ അവസാന വാക്കുമായിരുന്ന ശ്രീനിവാസനെക്കുറിച്ച് വികാരാധീനനായി ആയിരുന്നു രവി ശാസ്ത്രി സംസാരിച്ചത്.