Kozhikode
രവീന്ദ്രന്‍ പനങ്കുറ പുരസ്‌കാരം നര്‍ഗീസ് ബീഗത്തിന്
കോഴിക്കോട് ജില്ലയിലെ സന്നദ്ധപ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം
കോഴിക്കോട് | കേളി കൂമുള്ളി നല്‍കുന്ന പ്രഥമ രവീന്ദ്രന്‍ പനങ്കുറ പുരസ്‌കാരത്തിന് നര്‍ഗീസ് ബീഗം അര്‍ഹയായി. 5,000 രൂപയും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് ജില്ലയിലെ സന്നദ്ധപ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. ഡിസംബര്‍ 25ന് കൂമുള്ളിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഡോ. പീയുഷ് നമ്പൂതിരി പ്പാട് ഉപഹാരം നല്‍കും.
കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയായ നര്‍ഗീസ് ബീഗം ജില്ലയിലെ ശ്രദ്ധേയയായ സന്നദ്ധ പ്രവര്‍ത്തകയാണ്. ഫാറോക്ക് കോയാസ് ആശുപത്രിയില്‍ നഴ്‌സായ നര്‍ഗീസ് ബീഗം ജോലി കഴിഞ്ഞാല്‍ സാമൂഹിക സേവനത്തില്‍ മുഴുകുന്നു. പാവപ്പെട്ടവര്‍ക്കും വീടുപണിയുന്നതിലും കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കുന്നതിലും രോഗികള്‍ക്ക് ആശ്വാസം പകരുന്നതിലും മുന്‍ നിന്നു പ്രവര്‍ത്തിക്കുന്നു.
കരിങ്കല്ലുടച്ചു ജീവിതം തുടങ്ങിയ നര്‍ഗീസ് ഭര്‍ത്താവിന്റെ പീഢനത്തെ തുടര്‍ന്നു ജീവിതം വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു. ഡിസംബര്‍ 25 നു കൂമുള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. പീയൂഷ് നമ്പൂതിരി ഉപഹാരം നല്‍കും.