Connect with us

ipl 2021

പിടിച്ച് നിന്നത് റായ്ഡു; ഡല്‍ഹിക്ക് 137 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

Published

|

Last Updated

ദുബൈ | ഐ പി എല്‍ 2021 സീസണിലെ അമ്പതാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 137 റണ്‍സ് വിജയ ലക്ഷ്യം. ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 136 റണ്‍സ് നേടിയത്.

മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ എല്ലാവരും മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ ചെന്നൈക്ക് വേണ്ടി 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ അമ്പാട്ടി റായ്ഡുവിന്റെ പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. ചെന്നൈയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ ഫാഫ് ഡു പ്ലെസിയും മോയിന്‍ അലിയും റിതുരാജ് ഗെയക്വാദും 10, 5, 13 എന്നിങ്ങനെ സ്‌കോര്‍ നേടിയപ്പോള്‍ 15 റണ്‍സ് ഡല്‍ഹി ബോളര്‍മാര്‍ എക്‌സ്ട്രാ ആയിമാത്രം നല്‍കിയിട്ടുണ്ട്.

ഡല്‍ഹിക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴിത്തി. ആന്റിച്ച് നോര്‍ട്യേ, ആവേശ് ഖാന്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

---- facebook comment plugin here -----

Latest