National
ആര്‍ബിഐയുടെ 2023-24 വര്‍ഷത്തേക്കുള്ള ആദ്യ ധനനയ പ്രഖ്യാപനങ്ങള്‍ നാളെ
ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നാണ് സൂചന.
ന്യൂഡല്‍ഹി| ആര്‍ബിഐ(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദ്യ ധനനയ പ്രഖ്യാപനങ്ങള്‍ നാളെ നടക്കും. ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നാണ് സൂചന. 25 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍, ആര്‍ബിഐ തുടര്‍ച്ചയായി ആറ് തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഏപ്രില്‍ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിങ് ഇന്ന് അവസാനിക്കും.
---- facebook comment plugin here -----